രക്തദാന – രക്തഗ്രൂപ്പ് നിർണായ ക്യാമ്പ് നടത്തി

​ആമ്പല്ലൂർ ജനത സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 19-ന്റെ കീഴിലുള്ള നീതി ലാബിന്റെയും നീതി മെഡിക്കൽ സ്റ്റോറിന്റെയും നേതൃത്വത്തിൽ രക്തദാന-രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നീതി ലാബിന്റെയും നീതി മെഡിക്കൽ സ്റ്റോറിന്റെയും അഞ്ചാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. ലാബിലെ വിവിധ പരിശോധനകൾക്ക് 10% മുതൽ 50% വരെ ഇളവിൽ രക്തപരിശോധന നടത്തുന്നത്.

​ലോക രക്തദാന ദിനമായ ജൂൺ 14-ന് നടന്ന ക്യാമ്പ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല സത്യൻ, പഞ്ചായത്ത് അംഗങ്ങളായ അതുൽ പി.ആർ., രാജീവ്‌ കെ ജി,ഏലിയാസ് സി. ജോൺ, മീര ഷാജി, പി.എൻ. ഹരീഷ് എന്നിവർ ആശംസകൾ നേർന്നു. ഭരണസമിതി അംഗം കെ. പത്മകുമാർ സ്വാഗതവും, അഭയം സെക്രട്ടറി രാഘവൻ വി.കെ. നന്ദിയും പറഞ്ഞു.

​ഐ.എം.എ. (IMA) എറണാകുളം സർക്കിളിന്റെയും അഭയം തൃപ്പൂണിത്തുറയുടെയും സഹകരണത്തോടെ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തദാനം നടത്തി.