അരയൻകാവിൽ ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ അനുസ്മരണ സമ്മേളനം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരയൻകാവ് രാജീവ് ഭവനിൽ വെച്ച് നടന്നു.

 

മണ്ഡലം പ്രസിഡന്റ്

സി. ആർ. ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി ഉദ്ഘാടനം ചെയ്തു.

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ. ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

 

ചടങ്ങിൽ ബിജു തോമസ്, ബിനു പുത്തേത്ത് മ്യാലിൽ, ലീലാ ഗോപാലൻ,

ജീനോ ഡോണർ,

എൻ. സി. വേണു,

,

ടി. എൽ. നാരായണൻ, ശ്രീജിത്, കെ.കെ.മാത്യൂ, നിറ്റിൻ,

വി. സി. കൃഷ്ണൻകുട്ടി, സുജാബ് കോട്ടയിൽ, മുഹമ്മദ് കുട്ടി,

ഹാരിസ് കളത്തിപ്പടി,

കെ. ജി. മോഹനൻ,

രാജേഷ് മണലിൽ, സൂര്യപ്രസാദ്,

ഭാരതി മുരിയംകേരിൽ, ജയൻ മാത്തൂർ,

മനോജ് പത്തടി തുടങ്ങിയവർ സംസാരിച്ചു.

അനുസ്മരണ ചടങ്ങിൽ പാർട്ടി പ്രവർത്തകരും പ്രദേശവാസികളുമായ നിരവധി ജനാധിപത്യ വിശ്വാസികൾ പങ്കെടുത്തു.