ഒലിപ്പുറം റോഡ്. സംരക്ഷണഭിത്തി ഇടിഞ്ഞ സ്ഥലത്ത്മന്ത്രി സന്ദർശിച്ചു.

കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മാണത്തിലിരിക്കുന്ന ആരക്കുന്നം -ഒലിപ്പുറം .തൃപ്പക്കുടം റോഡിൻ്റെ ഒലിപ്പുറത്തെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ സ്ഥലം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് സന്ദർശിച്ചു. ഇടിഞ്ഞ സ്ഥലം അടിയന്തിരമായി പരിശോധന നടത്തുവാനും വേഗം നിർമ്മാണം ആരംഭിക്കുന്നതിനും എൻജിനീയർ മാർക്ക് നിർദ്ദേശം നൽകി.കൂടാതെ തൃപ്പക്കുടം മുതൽ തെക്കേടം വരെ ഭാഗം ടാറിംഗ് ജോലികൾ മൂന്ന് ആഴ്ചക്കുള്ളിൽ പൂർത്തിയാക്കുവാനും നിർദ്ദേശിച്ചു. എൻജിനീയറിംഗ് ഉദ്യോഗസ്ഥരെ കൂടാതെ ജനപ്രതിനിധികളായ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ആർ.ജയകുമാർ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.രഞ്ജിത്ത്, എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജൂലിയ ജയിംസ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീലാ സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ആർ.ദിലീപ് കുമാർ, ബിനു പുത്തേ ത്ത് മ്യാലിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ലീലാ ഗോപാലൻ, മെമ്പർമാരായ എം.എസ്.ഹമീദ് കുട്ടി, എൻ.സി.വേണു, യു.ഡി.എഫ് നേതാക്കളായ അബ്ദുൾ കരീം, കെ.എസ്.ചന്ദ്രമോഹനൻ എന്നിവർ സംബന്ധിച്ചു.