ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് ന്റെ ആഭിമുഖ്യത്തിൽ എഫ് എൻ എച്ച് ഡബ്ലി യു ക്യാമ്പയിന്റെ ഭാഗമായി അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.

ആമ്പല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ ജി രഞ്ജിത് അവർകൾ ഉദ്ഘാടനം ചെയ്ത പ്രോഗ്രാം സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി സരിത മനോജ്‌ അധ്യക്ഷത വഹിച്ചു .സി ഡി എസ് വൈസ് ചെയർപേഴ്സൺ സ്വാഗതം ആശംസിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, ചെയർപേഴ്സന്മാർ,മെമ്പർമാർ, മെമ്പർ സെക്രട്ടറി ജിഷ കാതറിൽ, ആസൂത്രണ ഉപാധ്യക്ഷൻ K A മുകുന്ദൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ലഹരി വിരുദ്ധ ക്യാമ്പയിൻ മുളന്തരുത്തി എസ് എച്ച് ഒ ശ്രീ രജീഷ് സർ ക്ലാസ്സ്‌ എടുത്തു. ലഹരിയുടെ ദുക്ഷ്യഫലങ്ങൾ, രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും വിശദീകരിച്ചു. ജലജന്യരോഗങ്ങളെ ക്കുറിച്ചു കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ ജെ എച്ച് ഐ ബിൻസി ക്ലാസ്സ്‌ എടുത്തു. സ്ത്രീരോഗങ്ങളും, ആരോഗ്യപരിപാലനവും എന്ന വിഷയത്തിൽ സിസ്റ്റർ അപർണ്ണ ക്ലാസ്സ്‌ എടുത്തു. സ്റ്റോപ്പ്‌ ഡയേറിയ ക്യാമ്പയിൻ FNHW ആർ പി ശ്രീമതി ആശാമോൾ വിശദീകരിച്ചു. കീച്ചേരി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ആരോഗ്യകർക്കിടകത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങളുടെ പ്രദർശനവും മരുന്ന് കഞ്ഞി വിതരണവും നടത്തി.CDS മെമ്പർമാർ, ADS മെമ്പർമാർ, അയൽക്കുട്ടാഗങ്ങൾ, ബ്ലോക്ക്‌ കോർഡിനേറ്റർ ആർ പി മാർ, CDS അക്കൗണ്ടന്റ് തുടങ്ങിയവർ പങ്കെടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ രജിത പ്രവീൺ നന്ദി പറഞ്ഞ് കൊണ്ട് പരിപാടി അവസാനിച്ചു