മത്സ്യത്തൊഴിലാളിയാണ് തോമസ്

എ.ഡി തോമസിന് കാലം കാത്തുവച്ചത് എംഎല്‍എ സ്ഥാനം. നിലവിലെ എം എൽ എ പി.പി.ചിത്തരഞ്ജനെ തോല്‍പ്പിചാണ് വിജയിച്ചത്.
21015 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തോമസിന്റെ ജയം. 2023 ല്‍ നവകേരള സദസിനിടെ പൊലീസുദ്യോഗസ്ഥരുടെ ക്രൂരമായ ആക്രമണത്തില്‍ തലപൊട്ടി മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ തോമസിന് ഇത് ചോര ചിന്തി നേടിയ വിജയം കൂടിയാണ്.
കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്നു. മത്സ്യത്തൊഴിലാളിയാണ് തോമസ്. പതിനേഴാം വയസിലാണ് തോമസ് ആദ്യം കടലിൽ പോയത്. മത്സ്യത്തൊഴിലാളിയായ പിതാവ് ഡൊമിനിക് ജാക്സൺ ഒറ്റയ്ക്കു കഷ്ടപ്പെടുന്നതു കണ്ട മൂത്തമകന് അപ്പനൊപ്പം പോകാതിരിക്കാന്‍ കഴഞ്ഞില്ല. പൊന്തുവള്ളത്തില്‍ കടല്‍ത്തിരമാലകളെ നേരിട്ട ആ നിര്‍ഭയത്വം കൂടി കൈമുതലാക്കിയാണ് തോമസ് ആലപ്പുഴയെ യുഡിഎഫിന്റെ തിരിച്ചുപിടിച്ചത്.