
എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു. ചിത്രാ കൾച്ചറൽ സൊസൈറ്റി നേതൃത്വത്തിൽ എസ്. ജാനകി അനുസ്മരണം സംഘടിപ്പിച്ചു.പ്രസിഡണ്ട് ടി.എൻ.മോഹനൻ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം ബിനി ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ലീലാ ഗോപാലൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.ആർ.ദിലീപ് കുമാർ, പഞ്ചായത്തംഗം എം.എസ്.ഹമീദ് കുട്ടി, സാഹിത്യകാരൻ ഗോപി ഇടമ്പാടം, വായനശാലാ പ്രസിഡണ്ട് ജീവൽ ശ്രീ പിള്ള, ഭാരവാഹികളായ സി.കെ.മുകുന്ദൻ, എം.എൽ. സത്യപാലൻ, പ്രശാന്ത് കുമാർ, പൗലോസ് എം.യു. എന്നിവർ സംബന്ധിച്ചു.തുടർന്ന് നാട്ടിലെ ഗായക കൂട്ടായ്മയുടെ സംഗീത പരിപാടിയും നടന്നു.