ദക്ഷിണ കേരള  ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം ആചരിച്ചു ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഡി കെഎൽഎം കാഞ്ഞിരമറ്റം മേഖല കാഞ്ഞിരമറ്റം പള്ളി അങ്കണത്തിൽ പതാക ഉയർത്തി ക്കൊണ്ട് സ്ഥാപക ദിനം ആചരിച്ചു .

കാഞ്ഞിരമറ്റം ജുമാമസ്ജിദ് ചീഫ് ഇമാം മൈതീൻ കുഞ്ഞ് ബാഖവിയുടെ പ്രാർത്ഥനയോടെ കാഞ്ഞിരമറ്റം ജമാഅത്ത് പ്രസിഡണ്ട് അബ്ദുസ്സലാം സാഹിബ് പതാക ഉയർത്തുകയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ താലൂക്ക് ജനറൽ സെക്രട്ടറി അബ്ദുറഷീദ് മൗലവി ഉൽബോധന പ്രസംഗം നടത്തുകയും കാഞ്ഞിരമറ്റം ജമാഅത്ത് സെക്രട്ടറി ശിഹാബ് കോട്ടയിൽ കാഞ്ഞിരമറ്റം സെൻട്രൽ പ്രാദേശിക മഹൽ പ്രസിഡൻറ് അബ്ദുല്ലത്തീഫ് സാഹിബ്, ജാബിർ ഫൈസി ,ലത്തീഫ് ദാരിമി, ഹുസൈൻ ദാരിമി ,അസീസ് മൗലവി സെൻട്രൽ പ്രാദേശിമഹൽ സെക്രട്ടറി ഷിബിൻ, സലിം സാഹിബ് എന്നിവർ ആശംസകൾ അർപ്പിച്ചു