
മുളന്തുരുത്തി ഗവ ഹയർ സെക്കന്ററി സ്കൂളിൽ ആപ്റ്റീവ് കണക്ഷൻ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സയൻസ് ലാബിന്റെ ഉത്ഘാടനം ഭക്ഷ്യ സിവിൽ സപ്ലെയിസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു. വർഷങ്ങളായി അറ്റകുറ്റപണികൾ നടക്കാതെ കിടന്ന ലാബ് ആപ്റ്റീവ് നൽകിയ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുകയും ലാബിനോട് ചേർന്നുള്ള സ്കൂൾ മുറ്റം ടൈൽ വിരിച്ചു മനോഹരമാക്കുകയും ചെയ്തു. സ്കൂളിന്റെ സ്മാർട്ട് ക്ലാസ്സ് മുറികളിലേക്കു ലാപ്ടോപ്പുകളും ഇന്റർ ആക്റ്റീവ് ബോർഡും സ്ഥാപിച്ചു. കുട്ടികൾക്ക് കുടിവെള്ളത്തിനായി പുതുതായി വാട്ടർ കൂളറും സ്ഥാപിച്ചു. ഈ വർഷം പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. അമ്പാട്ടിൽ സിജു മെമ്മോറിയൽ ക്യാഷ് അവാർഡും കാട്ടുമാങ്ങാട്ട് കുടുംബം നൽകുന്ന ക്യാഷ് അവാർഡും തദവസരത്തിൽ മന്ത്രി വിതരണം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. ആപ്റ്റീവ് എച് ആർ തലവൻ ശ്രീലാൽ എം ആർ വിശിഷ്ടാഥിതി ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഉല്ലാസ് ജി സ്വാഗതം പറഞ്ഞു. മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജയ സോമൻ, പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി, ബ്ലോക്ക് അംഗം കെ എ ജോഷി, ബിനോയ് ഹരിദാസ്,ജോർജ് മാണി, ജെറിൻ ടി എലിയാസ് ഫാദർ സ്ലീബ കാട്ടുമങ്ങാട്ടിൽ, കെ കെ രാമചന്ദ്രൻ, പി കെ സുരേഷ്, സജീവ് കെ എസ്, മായാദേവി എം എൻ, കവിത ടി യു, അനില വിശ്വാസ് എന്നിവർ സംസാരിച്ചു.