സെൻസസ് ഡ്യൂട്ടിക്ക് എത്തിയ അധ്യാപികയെ ആക്രമിച്ചതായി പരാതി കേസെടുത്ത് മുളന്തുരുത്തി പോലീസ്

 

മുളന്തുരുത്തി: സെൻസസ് എടുക്കാനെത്തിയ അധ്യാപികയെ വീട്ടുടമ ആക്രമിച്ചതായി പരാതി. എടയ്ക്കാട്ടുവയൽ കൈപ്പട്ടൂരിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.

സെൻസസിന്റെ ഭാഗമായുള്ള അധ്യാപികയുടെ ചോദ്യത്തിൽ വീട്ടുടമ പ്രകോപിതനാവുകയും മോശം ഭാഷയിൽ സംസാരിക്കുകയും ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് അധ്യാപികയുടെ പരാതി. എടയ്ക്കാട്ടുവയൽ സ്വദേശി ശശികുമാറിനെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു കേസെടുത്തതായി മുളന്തുരുത്തി പോലീസ് അറിയിച്ചു.