സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു; കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും

സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് അനുവദിക്കാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെഎസ്‍യു രം​ഗത്ത്. മന്ത്രിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍യു മന്ത്രിക്ക് കത്ത് നൽകി. വിദ്യാർഥികൾക്കിടയിലെ സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങൾ വേർതിരിച്ചറിയാൻ ഇത് കാരണമാകും. എല്ലാവരും തുല്യരെന്ന സ്വയംബോധമാണ് യൂണിഫോമുകൾ വിദ്യാർഥികൾക്ക് നൽകുന്നതെന്നും വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ കെഎസ്‍യു പറയുന്നു.

 

കളർ ഡ്രസ്സ് അനുവദിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കും. ഇത് അവരുടെ മാനസികാരോഗ്യത്തേയും ബാധിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡൻറ് ആൻ സെബാസ്റ്റ്യനാണ് മന്ത്രിക്ക് കത്ത് നൽകിയത്.

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞിരുന്നു.