അരയൻകാവ് ടൗൺറസിഡൻസ് അസോസിയേഷൻ പതിനാറാം വാർഷികവും ഓണാഘോഷവും

 

അസോസിയേഷൻ പ്രസിഡന്റ് ഗിരിജാവല്ലഭന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രഞ്ജിത്ത് സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്തു . അസോസിയേഷൻ സെക്രട്ടറി മിനിമോൾ റിപ്പോർട്ട് അവതരിപ്പിച്ചു.ജോ: സെക്രട്ടറി അനിതാ സാബു സ്വാഗതവും, വൈസ് പ്രസിഡന്റ്മോഹൻ കുമാർആശംസകളും നേർന്നു.

 

ചിത്രകലാപ്രതിഭ ഏ.ജി സതീഷ് കുമാർ, ആമ്പല്ലൂരിലെ പ്രഥമ കോളേജ് സ്ഥാപകൻ നിസാർ കോച്ചേരി എന്നിവരെ ആദരിച്ചു.വിവിധ മേഖലകളിലെ മികവിന് കെ.പി. അശോകൻ, ഭദ്ര, കൃഷ്ണകുമാർ, സാന്ദ്ര സജി, ലക്ഷ്മി പാർവണ എന്നിവരെയുംബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീലിപ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായശ്രീരാജ്, എം.കെ.സുരേന്ദ്രൻ, ബിജോയ് കുമാർ എനിവരെ അസോ. വൈസ് പ്രസിഡന്റ് പി.ഡി. മുരളിധരൻ അനുമോദിച്ചു. ..വാർഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ കുടുംബ സംഗമത്തിൽ മുളന്തുരുത്തി ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പൾ ജി. ഉല്ലാസ് ആമുഖ ഭാഷണം നടത്തി. ഇതോടനുബന്ധിച്ച് കുടുംബസദസ്റ്റുകൾക്ക്പ്രിയങ്കരനായപ്രശസ്തവാഗ്മിവി.കെ.സുരേഷ്ബാബുവിന്റെ പ്രഭാഷണം വളരെ ശ്രദ്ധേയമായിരുന്നു .അസോസിയേഷനിലെകലാകാരന്മാരുടെയും വിവിധ കലാപരിപാടികളും, ചിത്രരചനാ വിനോദമത്സരങ്ങളും നടന്നു.മെഗാ പുക്കളവും, ഓണ സദ്യയും ഉണ്ടായിരുന്നു.