കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

ആമ്പല്ലൂർ: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീല സത്യൻ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ ജോഷി പോൾ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനു പുത്തേതുമ്യാലിൽ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. കെ. സുരേന്ദ്രൻ, ലീലാ ഗോപാലൻ, കർണ്ണകി രാഘവൻ, വാർഡ് മെമ്പർ എം. എസ്. ഹമീദ് കുട്ടി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു.പി . എന്നിവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി പച്ചക്കറി തൈ വിതരണം നടത്തി. ഞാറ്റുവേലയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്.