
കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജകമണ്ഡലം കസ്തൂർബാ ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ അന്യായമായ പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി…
കസ്തൂർബാഗാന്ധിദർശൻ വേദി നിയോജകമണ്ഡലം ചെയർപേഴ്സൺ നിജി ബിജുവിന്റെ അധ്യക്ഷതയിൽ ജില്ലാ ചെയർപേഴ്സൺ പുഷ്കലാ ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ വേദി പിറവം ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് പ്രതിഷേധ ജ്വാല തെളിയിച്ചു.
ഹോട്ടൽ – റസ്റ്റോറന്റ് മേഖലയെയും ചെറുകിട വ്യാപാരികളെയും സാധാരണ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഈ വിലവർദ്ധനവ് ജന ജീവിതത്തിനും വ്യാപാര മേഖലയ്ക്കും വലിയ ഭാരം സൃഷ്ടിക്കുന്നതാണ്.
പാചകവാതക വില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ നടപടി ജനജീവിതം ദുസഹനമാക്കുന്നതാണെന്നും, ജനങ്ങളുടെ ജീവിത ചെലവ് കൂട്ടുന്ന ഇത്തരം തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, പാചകവാതക ഇന്ധനവില വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം ആവശ്യപ്പെട്ടു.
ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് സെക്രട്ടറി സണ്ണി കണ്ണമ്മേലിൽ, കസ്തൂർബാ ഗാന്ധിദർശൻ ജില്ലാ കമ്മറ്റി അംഗം സോദരി സുകുമാരൻ, ചെയർപേഴ്സൺ മാരായ കവിത എം കെ, ജിനി ബിജു, മായ ഗോപകുമാർ, അനു അജിത്ത്, രഞ്ജു ബിജു, സിജി സൈജു, കെ എൻ രാധാകൃഷ്ണൻ, സജി കക്കാട്, സെൽവരാജ് എ കെ, നിഖിൽ മാത്യു എന്നിവർ സംസാരിച്ചു.