
ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ആമ്പല്ലൂർ പഞ്ചായത്തിലെ ‘മില്ലുങ്കൽ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനുള്ള സഹായം അഭ്യർത്ഥിച്ച്സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന് കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, ആമ്പല്ലൂർ മണ്ഡലം പ്രസിഡണ്ട്, സി.ആർ.ദിലീപ് കുമാർ എന്നിവർനിവേദനം സമർപ്പിച്ചു
എറണാകുളം ജില്ലയിലെ
ആമ്പല്ലൂർ
ഗ്രാമപഞ്ചായത്തിലെ
പ്രകൃതി രമണീയവും
ചരിത്ര പ്രാധാന്യമുള്ളതുമായ
പ്രദേശമാണ്
കാഞ്ഞിരമറ്റം മില്ലുങ്കൽ
അപാരമായ ടൂറിസം സാധ്യതകളുള്ള ഒരു പ്രദേശമാണ് ഇവിടം
ശാന്തസുന്ദരമായ പ്രകൃതിഭംഗി, ജലാശയങ്ങൾ
നാടൻ സംസ്കാരം എന്നിവയെല്ലാം കോർത്തിണക്കി ഒരു മികച്ച ‘ഗ്രാമീണ ടൂറിസം ഹബ്ബ്’ ആയി മാറ്റാൻ അനുയോജ്യമായ എല്ലാ ഘടകങ്ങളും ഇവിടെയുണ്ട്.
കാഞ്ഞിരമറ്റം പുത്തൻകാവ് റോഡിന് സമാന്തരമായി
വാക്ക് വേ
വിശ്രമസ്ഥലം
എന്നിവ
ഒരുക്കുകയും
മില്ലുങ്കൽ തോടിലെ
പായലുകൾ നീക്കി
കുട്ടികളുടെ ബോട്ടിംഗ് സൗകര്യങ്ങൾ എന്നിവ ഇവിടെ ഒരുക്കേണ്ടതുണ്ട്
പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം ഒരുക്കി ഇക്കോ-ടൂറിസം പദ്ധതി ഇവിടെ നടപ്പിൽ വരുത്തി
ഈ പ്രദേശത്തെ നവീകരിച്ചാൽ
വിനോദസഞ്ചാര ഭൂപടത്തിൽ മില്ലുങ്കലിന് വലിയൊരു സ്ഥാനം നേടാനാകും
മില്ലുങ്കൽ ടൂറിസം പദ്ധതിയുടെ
രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ആവശ്യമായ അനുമതിയും സാങ്കേതിക-സാമ്പത്തിക സഹായങ്ങളും അനുവദിച്ച് തരണമെന്ന്
മന്ത്രിയോട് നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു
അതോടൊപ്പം
ആമ്പല്ലൂർ പഞ്ചായത്തിലെ തന്നെ ടൂറിസം സാധ്യതയുള്ള
പ്രധാനപ്പെട്ട ഇടമാണ്
കൊച്ചിയുടെ നെല്ലറയായ
തോട്ടറ പുഞ്ചയോട് ചേർന്നുള്ള പ്രദേശങ്ങൾ
ആമ്പൽപാടങ്ങളും
ഫാം റോഡുകളും
ഇപ്പോൾ തന്നെ ഈ പ്രദേശത്തേക്ക്
നിരവധിയായ ടൂറിസ്റ്റുകളെ ആകർഷിക്കുന്നുണ്ട്
അതു പോലെ തന്നെ
നിരവധി
റിസോർട്ടുകളും
ഹോം സ്റ്റേകളും ഉള്ള
ഞണ്ടുകാട് തുരുത്ത്
വേമ്പനാട് കായലിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ്
കാഞ്ഞിരമറ്റത്ത് നിന്ന്
ഈ പ്രദേശത്തേക്ക്
എത്തി ച്ചേരുന്നതിന്
ഇപ്പോഴുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്
ഈ പ്രദേശത്തേക്ക് എത്തിച്ചേരുന്നതിന്
റോഡ് നവീകരിച്ച്
മനോഹരമാക്കി യാൽ
ഗ്രാമീണ ടൂറിസം വികസനത്തിന്
സാധ്യതകൾ ഏറെയുണ്ടാകും
സംസ്ഥാന ടൂറിസം മന്ത്രിയോട് ഇക്കാര്യങ്ങളാണ് ആവശ്യപ്പെട്ടത്