
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുലയറ്റിക്കര ,ആർ.ശങ്കർ മെമ്മോറിയൽ ഗുരുമണ്ഡപ സമിതിയും, കാഞ്ഞിരമറ്റം ഹിദായ ചാരിറ്റിയും സംയുക്തമായി രാജഗിരി ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കുലയറ്റിക്കര പള്ളി പരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജി.രഞ്ജിത്ത് അധ്യക്ഷനായിരുന്നു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമൻ ഉദ്ഘാടനം ചെയ്തു. ഹിദായ ചാരിറ്റി സാന്ത്വനം പദ്ധതി ഉദ്ഘാടനം പെരിങ്ങാല നന്മ ഡയാലിസിസ് സെൻ്റർ ചെയർമാൻ അബ്ദുൾ റഷീദ് അമാനി ബാഖവിയും നിർവഹിച്ചു. ആശംസകൾ നേർന്ന് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ആർ.ദിലീപ് കുമാർ, ബിനു പുത്തേത്ത് മാലിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ലീലാ ഗോപാലൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.എസ്.ഹമീദ് കുട്ടി, ഷഹന അൽത്താഫ് ,ജനതാ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.കെ.മോഹനൻ, കുലയ റ്റിക്കര പള്ളി വികാരി ഫാ.സോജൻ പട്ടശേരിൽ, എന്നിവർ സംസാരിച്ചു.അഡ്വ.കെ.എ.റഷീദ് സ്വാഗതവും ബാബു.പി.വി. നന്ദിയും രേഖപ്പെടുത്തി.