ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്ക് തടസങ്ങൾ നീക്കി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. നേതാക്കൾ വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി.

ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്ക് തടസങ്ങൾ നീക്കി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. നേതാക്കൾ വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി. യു.ഡി.എഫ്.സർക്കാരിൻ്റെ കാലത്ത് സ്ഥലമെടുപ്പ് ആരംഭിക്കുകയും 100 ഏക്കറോളം സ്ഥലം ഏറ്റെടുക്കുകയും ചെയ്തിരുന്നു.എന്നാൽ കഴിഞ്ഞ ഇടത് പക്ഷ സർക്കാർ ഈ സ്ഥലം തണ്ണീർത്തടത്തിൽപ്പെട്ടതാണെന്ന് പറഞ്ഞ് ഉപേക്ഷിക്കുണ്ടായി.തടസങ്ങൾ നീക്കി എത്രയും വേഗം പദ്ധതി ആരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്‌. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, ഡി.സി.സി.സെക്രട്ടറി വേണു മുളന്തുരുത്തി, മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ എന്നിവർ ചേർന്നാണ് വ്യവസായ വകുപ്പു മന്ത്രിയെ കണ്ട് നിവേദനം നൽകിയത് –