ആമ്പല്ലൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻഞ്ചിനീയറെ യു.ഡി.എഫ്.മെമ്പർമാർ ഉപരോധിച്ചു

 

ആമ്പല്ലൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻഞ്ചിനീയറെ യു.ഡി.എഫ്.മെമ്പർമാർ ഉപരോധിച്ചു ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ആവശ്യപ്പെട്ട് പിറവം വാട്ടർ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എൻഞ്ചിനീയറെ യു.ഡി.എഫ് മെമ്പർമാർ ഉപരോധിച്ചു .3 മാസമായി ആമ്പല്ലൂർ. വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങൾ കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന അരയൻ കാവ് പൂരത്തിനും വിഷുവിനും കുടിവെള്ളം എത്തിക്കാൻ വാട്ടർ അതോറിറ്റിക്കു കഴിഞ്ഞില്ല. ചാലക്കപ്പാറ, അരയൻ കാവ് മേഖലകളിൽ രണ്ട് ദിവസം മുടങ്ങാതെ വെള്ളം ലഭ്യമാക്കുക, വെളിയനാട് ടാങ്കിൽ കാവൽ ഏർപ്പെടുത്തുക, കുലയറ്റിക്കര കോളനിയിലെ പമ്പ് ഹൗസിൽ പുതിയ മോട്ടോർ ,പ്യൂരിഫെർ എന്നിവ ഉടൻ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉപരോധ സമരക്കാർ ആവശ്യപ്പെടുകയും അടിയന്തിരമായി ഇക്കാര്യങ്ങൾ നടപ്പിലാക്കാമെന്നും പുതിയ ലൈൻ വലിക്കൽ ഉടൻ പൂർത്തിയാക്കാമെന്നും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചതിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു. മെമ്പർമാരായ സി.ആർ.ദിലീപ് കുമാർ, ബിനു പുത്തേ ത്ത് മ്യാലിൽ, എം എസ്.ഹമീദ് കുട്ടി, സലിംഅലി, സൈബാ താജുദ്ദീൻ, ബിന്ദുസജീവ്, സ്മിതാ രാംലാൽ എന്നിവർ പങ്കെടുത്തു. അടിയന്തിര നടപടിയില്ലെങ്കിൽ നിരന്തരമായ സമരങ്ങൾ ആവിഷ്കരിക്കുമെന്നും മെമ്പർമാർ അറിയിച്ചു.