
സി.ബി.എസ്.ഇ. പത്താംതരം പരീക്ഷയിൽ ഉന്നത വിജയം നേടിയ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ കൊല്ലം തടത്തിൽ, അനിൽ – മഞ്ജു ദമ്പതികളുടെ മകൻ അദീപ് കൃഷ്ണയെ എട്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.വാർഡ് മെമ്പർ എം.എസ്.ഹമീദ് കുട്ടി, വികസന സമിതിയംഗങ്ങളായ മോഹൻകുമാർ, സുനിൽ കെ.പി. രഘുകുന്നപ്പിള്ളി എന്നിവർ സംബന്ധിച്ചു.