
സർവീസിൽ നിന്ന് വിരമിക്കുന്ന ജനകീയനായ മുളന്തുരുത്തി വില്ലേജ് ഓഫീസർ സുരേഷ് വി എ.യ്ക്ക് മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരവ് സംഘടിപ്പിച്ചു. വർഷങ്ങളോളം വില്ലേജ് ഓഫീസറായി സേവനം അനുഷ്ഠിച്ച സുരേഷ് ജനങ്ങളോട് സൗഹൃദപരമായ സമീപനത്തിലും കാര്യക്ഷമതയിലും ശ്രദ്ധേയനായിരുന്നു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സഹപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എ ജോഷി,
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ. എ മണി, ജോയൽ കെ ജോയി, ലതിക അനിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രഞ്ജി കുര്യൻ കൊള്ളിനാൽ,
മറിയാമ്മ ബെന്നി, രതീഷ് കെ ദിവാകരൻ, രേണുക സാബു,ധന്യ മോൾ പുരുഷോത്തമൻ,
സുജാത ബാബു, അപർണ്ണ ബാബു, അംബിക പങ്കജാക്ഷൻ,
സി.ഡി.എസ്. ചെയർപേഴ്സൺ എൻ. റ്റി കുഞ്ഞുമോൾ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി പി ഡി രമേശൻ, കോൺഗ്രസ് മുളന്തുരുത്തി മണ്ഡലം പ്രസിഡന്റ് ജെറിൻ റ്റി ഏലിയാസ്, സി.പി.ഐ. അസി.ലോക്കൽ സെക്രട്ടറി കെ.സി. മണി., ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ദുർഗ പ്രസാദ്, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ , ബിജെപി പ്രതിനിധി ദീപക്,സയൻസ് സെന്റർ ഡയറക്ടർ പി എ തങ്കച്ചൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലൈജുമോൻ , ജൂനിയർ സൂപ്രണ്ട് .രമണി ,ട്രഷറി ഓഫീസർ ഓഫീസർ റീന,
റെജിസ്റ്റർ ഓഫീസർ
ശ്രീലത ,ലൈബ്രറി കൗൺസിൽ അംഗം ശിവരാജൻ , എഡ്രാക്ക് മേഖലാ സെക്രട്ടറി ഷെർലി വർഗീസ്, പ്രൊഫസർ എം വി ഗോപാലകൃഷ്ണൻ മാഷ് ,കൃഷി ഓഫീസർ ശ്രുതി രാജ് എന്നിവർ സംസാരിച്ചു.
സേവനകാലത്ത് അദ്ദേഹം കാഴ്ചവെച്ച ആത്മാർത്ഥതയും പൊതുജനങ്ങളോടുള്ള സമീപനവും പ്രസംഗങ്ങളിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.
പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വില്ലേജ് ഓഫീസറെ ആദരിച്ചു. തുടർന്ന് മറ്റു അതിഥികളും സഹപ്രവർത്തകരും ചേർന്ന് അദ്ദേഹത്തിന് സ്നേഹസമ്മാനങ്ങൾ നൽകി. വില്ലേജ് ഓഫീസർ മറുപടി പ്രസംഗത്തിൽ തന്റെ പ്രവൃത്തിക്കാലത്തെ അനുഭവങ്ങൾ ഓർത്തെടുത്തു. സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തിന് നന്ദി രേഖപെടുത്തുകയും ചെയ്തു.