അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് മാർച്ച്
..
================
ഇലക്ട്രിസിറ്റി ചാർജ് അഞ്ചാം തവണയും വർധിപ്പിച്ച പിണറായി സർക്കാരിന്റ ജനദ്രോഹ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി KSEB ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും തുടർന്ന് ധർണ്ണാ സമരവും നടത്തി.
KPCC വൈസ് പ്രസിഡന്റ് VP സജീന്ദ്രൻ ex MLA സമരം ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് സർക്കാർ ഒപ്പിട്ട യൂണിറ്റിന് 4.15 രൂപക്ക് വൈദ്യുതിവാങ്ങുവാനുള്ള ദീർഘകാല കരാർ റദ്ദു ചെയ്ത് 14 രൂപക്ക് അദാനി കമ്പനിയുമായി പുതിയ കരാറിൽ ഏർപ്പെട്ടതുവഴി വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. മുളന്തുരുത്തി
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി അധ്യക്ഷത വഹിച്ചു.
KPCC വൈസ് പ്രസിഡന്റ് വി ജെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. KPCC സെക്രട്ടറി ഐ കെ രാജു , DCC ജനറൽ സെക്രട്ടറി റീസ് പുത്തൻ വീട്ടിൽ, DCC നിർവ്വാഹക സമിതി അംഗം വേണു മുളന്തുരുത്തി, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സൈബ താജുദ്ദീൻ, കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ ജെ ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, ഐ എൻ ടി യു സി റീജിയണൽ പ്രസിഡന്റ് ടി.എൻ. വിജയകുമാർ , മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ സി ആർ ദിലീപ്കുമാർ, ജൂലിയ ജെയിംസ്, പോൾ ചാമക്കാല ബ്ലോക് കോൺഗ്രസ് ഭാരവാഹികളായ ലിജോ ചാക്കോച്ചൻ , ബെന്നി കെ പൗലോസ്, സി.വി. മോൻസി, സലിം അലി , വൈക്കം നസീർ , സാജു ഐസക് , ജെറിൻ . ടി. ഏലിയാസ് , രതീഷ് കെ ദിവാകരൻ, വി.കെ.രാജേന്ദ്രൻ , ലീല ഗോപാലൻ , ബേസിൽ ജോർജ് , ബിനു പുത്തേത്തു മ്യാലിൽ , ജലജ മണിയപ്പൻ , പുഷ്കല ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.