കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് കമ്മിറ്റിയുടെയും പെരുമ്പിള്ളി മാഹേർ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ _പി എൻ പണിക്കർ അനുസ്മരണവും പഠനോപകരണ വിതരണവും നടത്തി.
മാഹേർ കേരള പ്രോജക്ട് മാനേജർ ഇ ആർ വിജയൻ അധ്യക്ഷതയിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.
ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സാംസ്കാരിക പ്രവർത്തകയും റിട്ട. അധ്യാപികയുമായ റാൺസി സി മൂഴിയിൽ പി എൻ പണിക്കർ അനുസ്മരണം നടത്തി.
ഗാന്ധിദർശൻ വേദി പിറവം ബ്ലോക്ക് രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം, ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റി കോട്ടയിൽ, കസ്തൂർബാ ഗാന്ധിദർശൻ വേദി എക്സിക്യൂട്ടീവ് മെമ്പർ ഷീല രവീന്ദ്രൻ, കവയിത്രി വത്സ നങ്ങേത്ത്, മുളന്തുരുത്തി ഹൗസിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ് റെജി വീരമന, ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ബിജു ജോസഫ്, ഗാന്ധിദർശൻവേദി ആമ്പല്ലൂർ മണ്ഡലം ചെയർമാൻ നിഖിൽ മാത്യു,*
_*സൗഹൃദം കൾച്ചറൽ ഫോറം ചെയർമാൻ സിജു എം ജോസ്, KPGD എക്സിക്യൂട്ടീവ് എ വി കരുണാകരൻ, സ്വർണ്ണൻപാഴൂർ, സോജൻ തോട്ടത്തിൽ, എം ടി ശശി, നിർമ്മല ധനീഷ്, വർഗീസ് മാത്യു, അഭിരാമി രാജൻ എന്നിവർ സംസാരിച്ചു…*_