ആമ്പല്ലൂർ പള്ളിത്താഴത്ത് സ്ഥിതി ചെയ്യുന്ന ആമ്പല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നവീകരണത്തിന്റെ മറവിൽ വീണ്ടും അഴിമതി…എൽ ഡി എഫ്

ഹാൾ നവീകരണത്തിന്റെ ഭാഗമായി മതിൽ നിർമ്മാണത്തിൽ ഗ്രിൽ പണിയുന്നതിന് പഴയതും തുരുമ്പിച്ച് ഉപയോഗശൂന്യമായ സ്റ്റീൽ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനം നടത്തുന്നു. ഇതിനുമുമ്പ് നവീകരണത്തിന്റെ ഭാഗമായി പഴയ വസ്തുക്കൾ ടെൻഡർ തുകയുടെ നാലിലൊന്ന് വിലയ്ക്ക് പഞ്ചായത്ത് സെക്രട്ടറി പോലും അറിയാതെ മറിച്ചു വിറ്റു എന്ന് ആരോപണം പഞ്ചായത്ത് ഭരണസമിതിക്കെതിരെ നിലനിൽക്കുമ്പോഴാണ് പുതിയ അഴിമതിയും പുറത്തുവരുന്നത് ഈ വിഷയത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് LDF 1,2 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സഖാവ് പി കെ രവി അധ്യക്ഷനായി. സിപിഐ(എം) കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗം ടി കെ മോഹനൻ ഉദ്ഘാടനം ചെയ്തു, കെ ജി രഞ്ജിത്ത്, ബൈജു ചാക്കോ, പി ആർ ശശി എന്നിവർ സംസാരിച്ചു