ഗാന്ധിദർശൻ വേദി {KPGD} “സ്നേഹ സംഗമം” നടത്തി…

 

കേരള പ്രദേശ് ഗാന്ധിദർശൻ വേദി കസ്തൂർബാ ഗാന്ധി ദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ മുളന്തുരുത്തി മാഹേർ കേരളയിൽ നടന്ന സ്നേഹ സംഗമം ചെയർമാൻ പ്രശാന്ത് പ്രഹ്ലാദിന്റെ അധ്യക്ഷതയിൽ മുളന്തുരുത്തി റൂറൽ സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി പി തോമസ് ഉദ്ഘാടനം ചെയ്തു.

 

ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളണമെന്നും, വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ഗാന്ധി മാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞാൽ ഭാവി ഭാസുരമാക്കാൻ കഴിയുമെന്നും… ജാതിമത ചിന്തകൾക്കതീതമായി ജീവിക്കാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്ത ധന്യത്മാവാണ് മഹാത്മാഗാന്ധി എന്നും അദ്ദേഹം പറഞ്ഞു.

 

ഗാന്ധിദർശൻ വേദി ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. മാഹേർ ഫൗണ്ടർ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യൻ സ്നേഹ സന്ദേശം നൽകി.

 

മാഹേർ പ്രോജക്ട് മാനേജർ ഇ ആർ വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കസ്തൂർബാ ഗാന്ധിദർശൻ വേദി ജില്ലാ വൈസ് ചെയർപേഴ്സൺ പുഷ്കല ഷണ്മുഖൻ, നിയോജക മണ്ഡലം ചെയർപേഴ്സൺ നിജി ബിജു, ഗാന്ധിദർശൻ വേദി ബ്ലോക്ക് രക്ഷാധികാരി റെജി വീരമന, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് ജോർജ് മാണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതീഷ് കെ ദിവാകരൻ, ചെയർപേഴ്സൺ ബിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്നി രാജു, മുളന്തുരുത്തി സഹകരണ ബാങ്ക് പ്രസിഡന്റ് ജെറിൻ ടി ഏലിയാസ്, പഞ്ചായത്ത് അംഗം മധുസൂദനൻ, സാംസ്കാരിക പ്രവർത്തക റാൺസി സി മൂഴിയിൽ, സിസ്റ്റർ ജീവാഞ്ജലി, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാ രാജേന്ദ്രൻ, ജയിംസ് താവൂരത്ത്, എം ജെ ജോർജ് ചോറ്റാനിക്കര, ബെന്നി ചെറുതോട്ടിൽ, അമ്പാടി വിജയകുമാർ, സിജു എം ജോസ്, ബിനോയ് മാത്യു, നിഖിൽ ചെർപ്പണത്ത്, സൈബു കുര്യാക്കോസ്, ഷിജി കിപ്സൺ, സ്വർണ്ണൻ പാഴൂർ, ജിം എബ്രഹാം, വർഗീസ് മാത്യു എന്നിവർ സംസാരിച്ചു…

 

ഗാന്ധിദർശൻ വേദി മുളന്തുരുത്തി മണ്ഡലം ചെയർമാൻ ആയി നിയമിതനായ _സൈബു കുര്യാക്കോസിനും,_ കസ്തൂർബാ ഗാന്ധി ദർശൻ വേദി മുളന്തുരുത്തി മണ്ഡലം ചെയർപേഴ്സൺ ആയി നിയമിതയായ _ഷിജി കിപ്സനും_ നിയമന അംഗീകാര ഉത്തരവ് നൽകി അനുമോദിച്ചു…