വോട്ടു കൊള്ള !!! രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

വോട്ടു കൊള്ള നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുന്ന നരേന്ദ്ര മോദി ഭരണകൂടത്തിനെതിരെ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. അരയൻ കാവിൽ നിന്നും ആരംഭിച്ച മാർച്ച് കാഞ്ഞിരമറ്റം മില്ലുങ്കൽ സമാപിച്ചു.ആമ്പല്ലൂർ മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ, ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനുവർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി. മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകന്മാർ അണിനിരന്നു