കുടുംബ സംഗമവും ഓണാഘോഷവും

അരയങ്കാവ് : കുന്നംകുളം റസിഡൻസ് അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു എൻ തോമസ് ഉദ്ഘാടനം ചെയ്തു

പ്രസിഡണ്ട് ശ്രീ കെ എം അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു അധ്യക്ഷ പ്രസംഗത്തിൽ മാലിന്യ സംസ്കരണത്തിൽ ഒന്നാം സ്ഥാനം നേടിയ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയെയും പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരെയും അഭിനന്ദിച്ചു എഡ്രാക്കിന്റെ മേഖലാ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി വാർഡ് മെമ്പർ ശ്രീമതി ജെസ്സി ജോയ് മുൻ അസോസിയേഷൻ പ്രസിഡണ്ട് കെ എം ബഷീർ സെക്രട്ടറി രേഷ്മ പ്രമോദ് ട്രഷറർ സിന്ധു ഗോപി എന്നിവർ പ്രസംഗിച്ചു വൈക്കം സുകുമാരന്റെ മാജിക് ഷോയും അംഗങ്ങളുടെ കലാപരിപാടികളും നടത്തി ഓണസദ്യയോട് കൂടി കലാപരിപാടികൾ അവസാനിപ്പിച്ചു