41 വർഷം പിന്നിടുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി അരയൻകാവ് യൂണിറ്റ് പ്രവർത്തനത്തിന്റെ ഭാഗമായി അംഗങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള യൂണിറ്റ് പെൻഷൻ പദ്ധതി ആരംഭവും ഓണാഘോഷവും കുടുംബ സംഗമവും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം നിർവഹിക്കും ഉദ്ഘാടനം നിർവഹിക്കും. യൂണിറ്റ് പ്രസിഡന്റ് ടോമി പറമ്പടയിൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി തങ്കച്ചൻ തനിമ സ്വാഗതവും ട്രഷറർ ബൈജു ഏഴു പറ നന്ദിയും നിർവഹിക്കും. എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കലും അരയൻകാവിന്റെ ജനകീയ ഡോക്ടർ കെ വി ജോൺ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ആദരിക്കുകയും ചെയ്യും. തുടർന്ന് കലാസന്ധ്യ യും കുടുംബ സംഗമവും നടക്കും. അരയൻകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ വൈകിട്ട് 3മണി മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ- മണ്ഡലം നേതാക്കൾ പങ്കെടുക്കും. ഇന്ന് ഈ പരിപാടി നടക്കുന്നതിന്റെ ഭാഗമായി ഉച്ചതിരിഞ്ഞ് യൂണിറ്റിലെ കടകൾ അവധിയായിരിക്കും