ആമ്പല്ലൂർ പഞ്ചായത്ത് ഓഫീസ് മാർച്ച്

ആമ്പല്ലൂർ പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുക, വഴിവിളക്കുകൾ പുനസ്ഥാപിക്കുക, തീരദേശ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി ആമ്പല്ലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് എറണാകുളം ഈസ്റ്റ് ജില്ലാ സെക്രട്ടറി ശ്രീ സിജു ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു, പഞ്ചായത്ത് സമിതി പ്രസിഡന്റ് ലളിത മാധവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് ടി.കെ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി, മണ്ഡലം ഭാരവാഹികളായ കെ എസ് പ്രദീപ്, വിജയൻ കീഴേത്ത്, കെ കെ വിജയൻ, വേണു സി എൻ, തുഷാർ,അശോക് കുമാർ, തിരുമേനി, അനിൽകുമാർ, അക്ഷയ്, മനോജ്, ശ്രീജ വിജേഷ്, രാജൻ, തുടങ്ങിയവർ നേതൃത്വം നൽകി