ഗാന്ധിജയന്തിദിനം മുതൽ കോൺഗ്രസ്സ് പദയാത്രകൾ ആരംഭിക്കും.

ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2 മുതൽ 20 വരെയുള്ള കാലയളവിൽ മുളന്തുരുത്തി ബ്ലോക്കിലെ 4 ഗ്രാമ പഞ്ചായത്തുകളിലും തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയുടെ ഭാഗമായ തിരുവാങ്കുളത്തും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പദയാത്രകൾ നടത്തുവാൻ മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് ജനറൽ ബോഡി യോഗം തീരുമാനിച്ചു.

 

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ ആരംഭിച്ചിരിക്കുന്ന

“വോട്ട് ചോരി “പ്രചരണ പരിപാടികളുടെ ഭാഗമായി ബ്ലോക്കിലെ 5 മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 5000 വോട്ടർമാരുടെ ഒപ്പുകൾ ശേഖരിച്ച് കേന്ദ്ര ഇലക്ഷൻ കമ്മീഷന് അയച്ചു കൊടുക്കാൻ തീരുമാനിച്ചു

ഡി. സി. സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ആർ. ഹരി അധ്യക്ഷത വഹിച്ചു.

 

കെ.പി.സി.സി സെക്രട്ടറിമാരായ ഐ.കെ രാജു ആശ സനൽ,ഡി.സി സി ഭാരവാഹികളായ റീസ് പുത്തൻവീട്ടിൽ, സി.എ .ഷാജി ,വേണു മുളന്തുരുത്തി, യു.ഡി.എഫ് പിറവം നിയോജകമണ്ഡലം ചെയർമാൻ കെ.ആർ ജയകുമാർ, കർഷക കോൺഗ്രസ് ജില്ല പ്രസിഡൻ്റ് കെ.ജെ ജോസഫ് ,മണ്ഡലം പ്രസിഡൻ്റുമാരായ പോൾ ചാമക്കാല, എൻ.ആർ ജയ്കുമാർ, സി.ആർ. ദിലീപ്കുമാർ, കെ.വി. സാജു ,ജൂലിയ ജെയിംസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ ബെന്നി കെ പൗലോസ്, ലിജോ ചാക്കോച്ചൻ എന്നിവർ പ്രസംഗിച്ചു.