പെർമിറ്റും ,പാസും ഇല്ലാതെ അനധികൃത മായി മണ്ണെടുത്ത് വന്ന ടിപ്പറുകൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ തടഞ്ഞു.

മുളന്തുരുത്തി: പെർമിറ്റും ,പാസും ഇല്ലാതെ അനധികൃത മായി മണ്ണെടുത്ത് വന്ന ടിപ്പറുകൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ തടഞ്ഞു. പോലീസ് സ്റ്റേഷൻ ഒഴിവാക്കി റയിൽവേ സ്റ്റേഷൻ റോഡ് വഴി വന്ന ടിപ്പറുകളാണ് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞത്. അതിരാവിലെ മുതൽ അനധികൃതമായി മണ്ണെടുത്ത് അമിത വേഗത്തിൽ പോകുന്ന ടിപ്പറുകൾ യാത്രക്കാർക്ക് ഭീഷണിയായിരുന്നു. അനധികൃതമായ മണ്ണെടുപ്പ് മുളന്തുരുത്തി പഞ്ചായത്തിൽ അനുവദിക്കില്ലെന്ന് സമരത്തിന് നേതൃത്വം നൽകിയ DCC നിർവ്വാഹക സമിതിയംഗം വേണു മുളന്തുരുത്തി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ ചാമക്കാല, ബ്ലോക്ക് ഭാരവാഹികളായ ലിജോ ചാക്കോച്ചൻ ,ടി.കെ ജോസഫ് എന്നിവർ പറഞ്ഞു. ടിപ്പർ ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു.