കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.

ശബരിമല അയ്യപ്പ സന്നിധാനത്തിലെ സ്വർണ്ണ പാളികൾ മോഷണം നടത്തിവിശ്വാസികളെ വഞ്ചിച്ച ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡൻ്റും രാജിവെയ്ക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് കെ.പി.സി.സി.സംസ്ഥാന വ്യാപകമായി നടത്തുന്നസമരപരിപാടികളുടെ ഭാഗമായി  ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.ചാലക്കപ്പാറയിൽ തുടങ്ങി അരയൻ കാവിൽ വരെ പ്രകടനം നടത്തി. പ്രതിഷേധ പന്തം കൊളുത്തി പ്രകടനം ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.