
ആചാരലംഘനത്തിനും, അമ്പലക്കൊള്ളക്കും സ്വർണ്ണ കവർച്ചക്കുമെതിരെ യു.ഡി.എഫ് പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളന്തുരുത്തിയിൽ പ്രതിഷേധ സദസ്സ്.സംഘടിപ്പിച്ചു.അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.ജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി, മിൽമ ചെയർമാൻ ശ്രീവത്സലൻ പിള്ള ഡി.സി.സി.സെക്രട്ടറി പ്രദീപ് കുമാർ, ജില്ലാ കമ്മറ്റിയംഗം വേണു മുളന്തുരുത്തി,,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ സി.ആർ.ദിലീപ് കുമാർ, പോൾ ചാമക്കാല, ജൂലിയ ജയിംസ്, എൻ.ആർ ജയകുമാർ, കെ.വി.സാജു, മുസ്ലീം ലീഗ് ജില്ലാ കമ്മറ്റിയംഗം അബ്ദുൾ കരീം’ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി എന്നിവർ പ്രസംഗിച്ചു.