ബെന്നി തൈക്കൽ അർഹനായി

തിലകൻ സൗഹൃദ സമിതി മഹാനടൻ തിലകന്റെ തൊണ്ണൂറാം ജന്മദിനവും നാലാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിനകത്തും പുറത്തുമായി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും തൃശ്ശൂർ ജില്ലയിലെ പത്ത് കുട്ടികൾക്ക് പഠന സഹായം നൽകുകയും ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് ജീവനക്കാരനും കവിയും ഗാനരചയിതാവും കാർട്ടൂണിസ്റ്റുമായ ബെന്നി തൈക്കൽ അർഹനായി.

ഡിസംബർ എട്ടാം തീയതി വൈകിട്ട് നാലുമണിമുതൽ തൃശ്ശൂർ റീജണൽ തിയേറ്ററിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഹയർ എഡ്യൂക്കേഷൻ മിനിസ്റ്റർ ഡോക്ടർ ആർ ബിന്ദു സമ്മാനിക്കും. ചടങ്ങിൽ സിനിമാതാരങ്ങളായ ഭീമൻ രഘു, ടി ജി രവി എന്നിവരെ തിലകൻ സുവർണ്ണ മുദ്ര പുരസ്കാരങ്ങൾ നൽകി ആദരിക്കും. ചടങ്ങിന്റെ മാധുര്യം കൂട്ടുവാൻ സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പ്രമുഖരും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും പരിപാടിയോട് അനുബന്ധിച്ച് വിവിധയിനം കലാപരിപാടികൾ സംഘടന നടത്തുന്നുണ്ട്