
2026 ജനുവരിയിൽ നടക്കുന്ന കാഞ്ഞിരമറ്റം മുസ്ലിം പള്ളി കൊടികുത്ത് ചന്ദനക്കുടം ഉറൂസിനോടനുബന്ധിച്ച് മാനേജരെ സഹായിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന നാലംഗ സ്കീം പ്രതിനിധികളെ ഇന്ന് തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്തു. കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പിന്തുണയോടെ നിന്ന അസീസ് കൊച്ചു കിഴക്കേതിൽ, വിപി ലത്തീഫ്, സൂപ്പി എന്നിവരെയാണ് തിരഞ്ഞെടുപ്പിലൂടെ വിജയിച്ചത്. കൂടാതെ അജ്മൽ വലുമ്മേൽ എതിരില്ലാതെ വിജയിക്കുകയും ചെയ്തു.