ടാർ ചെയ്തില്ലേ അന്നാ കുഴിക്കാം

ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡ് കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി

കടുത്തുരുത്തി: ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ ഉന്നത നിലവാരത്തിൽ ടാർ ചെയ്‌ത റോഡ് ഒരാഴ്ചയ്ക്കുള്ളിൽ കുത്തിപ്പൊളിച്ചു വാട്ടർ അതോറിറ്റി, എന്തു പറയണമെന്നും, എന്തുചെയ്യണമെന്നും അറിയാതെ നാട്ടുകാർ

 

കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡിൽ മങ്ങാട് റേഷൻ കടയ്ക്ക് സ മീപമാണു വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി വെ ളം ശക്തമായി ഒഴുകിയെത്തി മ്യാ ലിൽ അനൂപിന്റെ നിർമ്മാണത്തിലിരി ക്കുന്ന വീട്ടിലേക്കു വെള്ളവും മണ്ണും ഒ ഴുകിയെത്തി വൻ നാശനഷ്ടം ഉണ്ടാ യി.ഏകദേശം അഞ്ചുവർഷം മുൻപാ ണ് ഈ റോഡ് ടാർ ചെയ്യുന്നതിനായി പൊതുമരാവത്ത് വകുപ്പ് മന്ത്രി ഉദ്ഘാനം ചെയ്തത്

 

എന്നാൽ, ഇതിനിടയിൽ ഇതുവഴി പോയിരിക്കുന്ന വാട്ടർ അതോറിറ്റിയു ടെ പഴയ പൈപ്പ് ലൈൻ മാറ്റി ഉന്നത നിലവാരമുള്ള പൈപ്പ് ഇടുവാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്. ഇതിന് ഏ കദേശം രണ്ടര വർഷത്തോളം സമയമെ ടുത്തു. പിന്നീട് പൈപ്പിടാൻ വേണ്ടി കുത്തിപ്പൊളിച്ച റോഡിൻ്റെ പണം അട യ്ക്കാൻ വാട്ടർ അതോറിറ്റി കാല താമ സം വരുത്തിയതാണു ടാറിങ് ജോലി കൾ നീണ്ടുപോകാൻ കാരണമായത്. ഇതിനിടയിൽ നാട്ടുകാർ പലവിധ സമ രങ്ങളും, ഭരണ പ്രതിപക്ഷത്തിന്റെ വാക് പോരുകളും നടന്നെങ്കിലും കഴിഞ്ഞ 20 നാണു ടാറിങ് ജോലികൾ തുടങ്ങിയത്

 

പുതിയ പൈപ്പ് ലൈൻ സ്‌ഥാപിച്ചുഎങ്കിലും അതിലൂടെ വെള്ളം കടത്തി വിട്ടിരുന്നില്ല പഴയ പൈപ്പ് ലൈനിലു ടെ കടത്തിവിട്ട വെള്ളമാണു പൊട്ടി ഴുകിയത്. ആധുനിക നിലവാരത്തിൽടാഗിങ് ജോലികൾ ചെയ്‌തപ്പോൾ ഉ ണ്ടായ സമ്മർദത്തിൽ ആയിരിക്കാം പൈപ്പ് പൊട്ടിയതെന്ന് വാട്ടർ അതോറി റ്റി പറഞ്ഞു.