മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

 

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമൻ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ.ഹരിപദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് ബെന്നി കെ.പൗലോസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു.പി.നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എ.ജോഷി, സി.ആർ.ദിലീപ് കുമാർ ” ടി.ജെ.ജോർജ്, എന്നിവർ സംസാരിച്ചു.