മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ ഗ്രാമസഭ യോഗം ചേർന്നു.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2026- 2027 സാമ്പത്തിക വർഷത്തേക്കുള്ള വികേന്ദ്രീകൃതാസൂത്രണ പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി ബ്ലോക്കിൻ്റെ പ്രവർത്തന മേഖലയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ 105 വാർഡുകളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ആസൂത്രണ ഗ്രാമസഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു.

നടപ്പു സാമ്പത്തിക വർഷത്തിൽ അംഗീകരിച്ച് നടപ്പിലാക്കി വരുന്ന 104 പദ്ധതികളുടെ പുരോഗതി അവലോകനവും 2026-27ൽ ലഭ്യമാകുന്ന 6 .22 കോടി രൂപയുടെ വിഭവലഭ്യത പ്രകാരമുള്ള വർക്കിംഗ് ഗ്രൂപ്പുകൾ നിർദ്ദേശിച്ചവ ഉൾപ്പെടെയുള്ള പുതിയ പദ്ധതികളും വിശദമായി ഗ്രാമ സഭായോഗം ചർച്ച ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയ സോമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബെന്നി കെ പൗലോസ് ,ആസൂത്രണ സമിതി വൈസ് ചെയർമാൻ ആർ ഹരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ആർ ദിലീപ്കുമാർ, കെ.എ ജോഷി ,എ. ജെ. ജോർജ്, ബിനു പുത്തേ ത്തുമ്യാലിൽ, എൻ. ടി. രാജേന്ദ്രൻ, അഡ്വ. സുജിത്ര, നിഷ ബാബു മെർലി ജെയിംസ്, മഞ്ജു കൃഷ്ണൻകുട്ടി, രേഷ്മ മുരുകേഷ്, മഞ്ജു മാത്യു എന്നിവർ പ്രസംഗിച്ചു.