മുളന്തുരുത്തി പ്രസ്സ് ക്ലബ്ബ് എം എസ് ഹമീദ് കുട്ടിയെ ആദരിച്ചു

എറണാകുളം, ആമ്പല്ലൂർഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട എം എസ് ഹമീദ് കുട്ടിയെ മുളന്തുരുത്തി പ്രസ്സ് ക്ലബ്ബ് മൊമെന്റോ നൽകി ആദരിച്ചു.

മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിചാർ വിഭാഗ് എറണാകുളം ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ചു വരുന്നു.

മംഗളം ദിനപത്രത്തിൻ്റെ മുളന്തുരുത്തി, ആമ്പല്ലൂർ മേഖലാ റിപ്പോർട്ടറായി പ്രവർത്തിച്ച് വരുന്ന മുഹമ്മദ് കുട്ടി, മുളന്തുരുത്തി പ്രസ്സ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ചടങ്ങിൽ മറ്റു മാധ്യമ പ്രവർത്തകർ പങ്കെടുത്തു