“ശ്രേഷ്ഠ വനിതാ പ്രതിഭ പുരസ്കാരവും…” അന്താരാഷ്ട്ര വനിതാ ദിനാചരണവും ആചരിച്ചു…

കേരള പ്രദേശ് കസ്തൂർബാ ഗാന്ധി ദർശൻ വേദി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം ആചരിച്ചു.

 

ജില്ല ചെയർപേഴ്സൺ പുഷ്കല ഷണ്മുഖന്റെ അധ്യക്ഷതയിൽ കൂടിയ ‘ഗാന്ധി സദസ്സ് ‘ എറണാകുളം ജില്ല പഞ്ചായത്ത് മെമ്പർ ബിനി ഷാജി ഉദ്ഘാടനം ചെയ്തു.

സ്ത്രീശക്തികരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികകല്ല് ആണ് അന്താരാഷ്ട്ര വനിതാദിനമെന്നും, പരസ്പര സഹകരണത്തിന്റെയും പിന്തുണയുടെയും ശക്തിയെ വർധിപ്പിക്കുവാനും ഉൾക്കരുത്തിന്റെ പിൻബലത്തിൽ എല്ലാ മേഖലകളിലും ഉയരങ്ങൾ കീഴടക്കാൻ വനിതകൾക്ക് കഴിയട്ടെ എന്നും ഉദ്ഘാടനം പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

 

കലാസാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അതുല്യ കലാകാരി മായകൃഷ്ണയെ കസ്തൂർബാ ഗാന്ധി ദർശൻ വേദി “ശ്രേഷ്ഠ വനിത പ്രതിഭ പുരസ്കാരം” നൽകി ആദരിച്ചു.

 

ഗാന്ധിദർശൻ വേദി ജില്ല വൈസ് ചെയർമാൻ കെ സി തോമസ്, പിറവം നിയോജകമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ്, കസ്തൂർബാ ഗാന്ധി ദർശൻ വേദി ബ്ലോക്ക് ചെയർപേഴ്സൺ നിജി ബിജു, എടയ്ക്കാട്ട് വയൽ ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ് തോമസ്, നിഖിൽ മാത്യു, സോദരി സുകുമാരൻ, സിജി ഷൈജു, സജി കക്കാട്, കെ എൻ രാധാകൃഷ്ണൻ, ശാലിനി സജി, ജോജു എടക്കാട്ടുവയൽ, ഏലിയാസ് വള്ളിമാലി എന്നിവർ സംസാരിച്ചു.