
കാഞ്ഞിരമറ്റം: പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവില്‍ കാഞ്ഞിരമറ്റം അര്‍ത്തിയില്‍-വിത്തേരിക്കാവ് റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പതിനഞ്ച് വര്‍ഷക്കാലത്തോളം സഞ്ചാരയോഗ്യമല്ലാതായിക്കിടന്നിരുന്ന റോഡ് യാഥാര്ഥ്യമാക്കണമെന്നുള്ളത് പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്നു.
ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് മെബര്‍ ഷഹന അല്‍ത്താഫിന്റെ നേതൃത്വത്തില്‍ അനൂപ് ജേക്കബ് എം.എല്‍.എ.യെ നേരില്‍ കാണുകയും നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റോഡിന്റെ നിര്മാണപ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.
നിര്‍മാണോദ്ഘാടനം അഡ്വ.അനൂപ് ജേക്കബ് എം.എല്‍.എ. നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന് അധ്യക്ഷത വഹിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രഞ്ജിത്, ജില്ലാ പഞ്ചായത്ത് മെംബര്‍ ബിനി ഷാജി, ബ്ലോക്ക് മെമ്പര്‍ ബിനു പുത്തേത്ത് മ്യാലില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല,
സത്യൻ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ലീല ഗോപാലൻ, 17 വാർഡ് മെമ്പർ സലിം അലി, 8 വാർഡ് മെമ്പർ ഹമീദ് കുട്ടി, മുൻ വാർഡ് മെമ്പർ എം എം ബഷീർ
എന്നിവരും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.