
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണാധികാരമുള്ള കീച്ചേരി CHC യിൽ സായാഹ്ന ഔട്ട് പേഷ്യന്റ് വിഭാഗം പ്രവർത്തനം ആരംഭിച്ചു. പുതുതായി ചുമതലയേറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി വികേന്ദ്രീകൃതാസൂത്രണ പദ്ധതി പ്രകാരം തനതു ഫണ്ട് വകയിരുത്തുകയും മെഡിക്കൽ ഓഫീസറെ നിയമിക്കുകയും ചെയ്തു. ബ്ലോക് പഞ്ചായത്തംഗങ്ങളായ സി.ആർ ദിലീപ്കുമാർ, ബിനു പുത്തേത്തു മാലിൽ, മെഡിക്കൽ ഓഫീസർ ഇൻ – ചാർജ് ഡോ. നസീമ, ഡോ. ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ആർ. ഹരി , സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് 6 മണി വരെ സഹാഹ്ന ഓ.പി യിൽ ഡോ. ഹരിത അനന്തകൃഷ്ണന്റെ സേവനം ലഭ്യമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയസോമൻ അറിയിച്ചു.