
ചിത്രാ കൾച്ചറൽ സൊസൈറ്റി ചാലക്കപ്പാറയിൽ തണ്ണീർ പന്തൽ തുറന്നു.കടുത്ത ചൂടിൽ വലയുന്ന യാത്രക്കാർക്ക് ദാഹമകറ്റാൻ ചാലക്കപ്പാറ ബസ് സ്റ്റോപ്പിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനാണ് തണ്ണീർ പന്തൽ ആരംഭിച്ചത്.ബ്ലോക്ക് പഞ്ചായത്തംഗം സി.ആർ.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.എം.എസ്.ഹമീദ് കുട്ടി, സി.കെ.മുകുന്ദൻ, എം.യു.പൗലോസ്, ബെന്നി എം.ജി, കെ.വി.സാജു, ഷൈല, എം.എം.കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു.