
കാഞ്ഞിരമറ്റം:- കുട്ടികളിൽ ധാർമ്മിക ബോധം വളർത്തുന്നതിനായിഐ.എസ്.എം സംസ്ഥാന സമിതി അന്താരാഷ്ട്രതലത്തിൽ നടപ്പാക്കിയ ഖുർആൻ ബാല വെളിച്ചം പദ്ധതിയുടെ പതിനേഴാം ഘട്ടത്തിൻ്റെ പ്രകാശനം കാഞ്ഞിരമറ്റത്ത് നടന്നു.
വെളിച്ചം ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കാക്കനാട് അധ്യക്ഷനായി. ആമ്പല്ലൂർ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ സമിതി ചെയർമാൻ എം.എം. ബഷീർ മദനി പ്രകാശന കർമ്മം നിർവ്വഹിച്ചു. ടി. എസ്. മിൻഹ ബാലവെളിച്ചം ആദ്യ പ്രതിഏറ്റുവാങ്ങി. റഫീഖ് ഇടപ്പള്ളി, ഷഹൽ പരപ്പനങ്ങാടി, സുഹൈൽ മൂവാറ്റുപുഴ, പി.എ. അബ്ദുൽസലാം, സി. എ. അൻവർ, ജവാദ് അഹ്സൻ, അബ്ദുൽ ബാസിത്ത്, എ.ബി. അഫീഫ തുടങ്ങിയവർ സംബന്ധിച്ചു.