കെ.എസ്.ടി.യു എറണാകുളം ജില്ല ക്യാമ്പ് സംഘടിപ്പിച്ചു

 

മൂവാറ്റുപുഴ : കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ (കെ.എസ്.ടി.യു.) എറണാകുളം ജില്ല ക്യാമ്പ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ സഹാരി ഓഡിറ്റോറിയത്തിൽ നടന്ന ഏക ദിന ക്യാമ്പ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി റ്റി എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഫാറൂഖ് മടത്തോടത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം ഐ മുഹമ്മദ് റാഫി സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എം അബ്ദുൾ മജീദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി എ ബഷീർ, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് എം എം അലിയാർ ,പായിപ്ര പഞ്ചായത്തംഗം കെ എം അബ്ദുൾ കരിം,കെ എച്ച് എസ് ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ: എസ് സന്തോഷ് കുമാർ ,കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം എ സെയ്ത് മുഹമ്മദ് , എസ് ഇ യു സംസ്ഥാന സെക്രട്ടറി അബ്ദുൾ റഷീദ്, മുഹമ്മദ് കുട്ടി സി എ , ഷഹനാസ് വി എം എന്നിവർ സംസാരിച്ചു.