വൈക്കം മുൻസിപ്പൽ ലോഡ്ജിന്റെ പ്രവർത്തനം പുന:രാരംഭിച്ചു.

ദീർഘ നാളുകളായി പ്രവർത്തനരഹിതമായി കിടന്നിരുന്ന വൈക്കം മുൻസിപ്പൽ ലോഡ്ജ് നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പ്രവർത്തനം തുടങ്ങിയ ലോഡ്ജിൻ്റെ ഉദ്ഘാടന കർമ്മം va അബ്ദുൽ  സലാം റാവുത്തർ നിർവഹിച്ചു. പതിനൊന്ന് റൂമുകളാണ് ലോഡ്ജിൽ സജ്ജീകരിച്ചിട്ടുള്ളത് . മൂന്ന് എസി റൂമുകളും എട്ട് നോൺ എ സി റൂമുകളുമാണ് ലോഡ്ജിലുളളത്. ദൂരസ്ഥലങ്ങളിൽ നിന്നും വൈക്കം മഹാദേവക്ഷേത്രം സന്ദർശിക്കാൻ എത്തുന്ന ഭക്തജനങ്ങൾക്കും അതുപോലെതന്നെ ദൂരസ്ഥലങ്ങളിൽ നിന്ന് രോഗികളുമായി ആശുപത്രിയിൽ എത്തുന്നവർക്കും ഈ ലോഡ്ജ് വളരെയേറെ പ്രയോജനകരണമാണ്. ac റൂം 1200, റൂമുകൾ 800, ഫാമിലി റൂം വിത്ത്‌ കൂളർ 1300 രൂപ ദിവസ വാടകയ്ക്ക് ഇവിടെനിന്നും റൂമുകൾ ലഭ്യമാണ്. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി സൗദാമിനി അഭിലാഷ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രഞ്ജിത്ത്കുമാർ , കൗൺസിലർമാരായ മാധുരി , രതി മോൾ മഹേശൻ, സുശീല , മുനിസിപ്പൽ സൂപ്രണ്ട് പ്രശാന്ത്, RI മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.