തൃപ്പൂണിത്തുറയിൽ കാൽനട യാത്രക്കാർക്ക് ഭീഷണിയായി മെട്രോ പില്ലർ സമീപത്തെ നടപ്പാതയിലെ സ്ലാബുകൾ,  പ്രതിഷേധവുമായി സൂപ്പി കാഞ്ഞിരമറ്റം

കാൽനട യാത്രക്കാർക്ക് ഭീഷണിയായി മെട്രോ പില്ലർ നമ്പർ 998ന് സമീപത്ത് നടപ്പാതയിലാണ് സ്ലാബുൽ തകർന്ന് വലിയ അപകട ഭീഷണിയായി മാറിയിരിക്കുന്നത്.. സ്കൂൾ കുട്ടികൾ അടക്കം ഒട്ടനവധി വഴിയാത്രക്കാർ സഞ്ചരിക്കുന്ന പ്രധാന കാൽനട പാതയാണിത്ഹോണ്ട ഷോറൂമിനോട് ചേർന്നുള്ള പാതയിലാണ്   മൂന്ന് സ്ലാബുകൾ തകർന്നാണ് ഇത്തരത്തിലുള്ള മനുഷ്യ ജീവന് ഭീഷണിയായ് മാൻഹോളുകൾ കാണപ്പെട്ടത്അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് സാമൂഹിക പ്രവർത്തകനായ സൂപ്പി കാഞ്ഞിരമറ്റം മാൻഹോളിലിരുന്ന് പ്രതിഷേധിച്ചു തൃപ്പൂണിത്തുറ പേട്ടയിൽ നിന്നും എസ് എൻ ജംഗ്ഷനിലേക്ക് വരുന്ന പ്രധാന പാതയാണിത്

നിരവധി ഷോപ്പുകൾ ഇവിടെ സ്ഥിതി ചെയ്യുന്നുഇവിടെയാണ് മാൻ ഹോളുകൾ തുറന്ന നിലയിൽ കാണപ്പെട്ടത്

സൂപ്പികാഞ്ഞിരമറ്റത്തിന്റെ പ്രതിഷേധത്തെ തുടർന്ന് പോലീസുകാരും സമീപപ്രദേശത്തുള്ള വരും എത്തികല്ലുകളും മറ്റും വെച്ച് താൽക്കാലികമായി മാൻ ഹോളുകൾഅപകടരഹിതമാക്കി ഗുണ നിലവാരമല്ലാ ത്തതുകൊണ്ടാണ് മാൻഹോളിനു മുകളിൽ സ്ഥാപിക്കുന്ന സ്ലാബുകൾ താഴെ പോകുന്നതെന്നും ഇതിനെതിരെ മെട്രോ അതോറട്ടറിയെ സമീപിക്കും എന്നും സൂപ്പി കാഞ്ഞിരമറ്റം പറഞ്ഞു