നീറ്റ് പരീക്ഷാ ക്രമക്കേട് – മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

നീറ്റ് പരീക്ഷാ ക്രമക്കേടിന് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ ധർണ്ണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പാർലമെൻ്റംഗങ്ങളേയും മൃഗീയമായി ദേഹോപദ്രവം നടത്തി അറസ്റ്റ് ചെയ്ത നരേന്ദ്ര മോഡി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് മുന്തുരുത്തി ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

കരവട്ടെ കുരിശിങ്കൽ മുതൽ പള്ളിത്താഴം വരെ നടത്തിയ പ്രകടനം വി.ജെ പൗലോസ് എക്സ് എം. എൽ.എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ആർ .ഹരി അധ്യക്ഷത വഹിച്ചു. ഡി.സി സി ജനറൽ സെക്രട്ടറി റീസ് പുത്തൻ വീട്ടിൽ,

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബെന്നി കെ പൗലോസ്, എടക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡൻ്റ് ജൂലിയ ജെയിംസ്,മണ്ഡലം പ്രസിഡൻ്റുമാരായ സി.ആർ . ദിലീപ്കുമാർ, എൻ ആർ ജയ്കുമാർ ജെറിൻ ടി ഏലിയാസ് , ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ജോളി പി തോമസ്, കെ. എസ് രാധാകൃഷ്‌ണൻ, ലീല ഗോപാലൻ, ബിനു പുത്തേത്തു മ്യാലിൽ , കെ കെ ശ്രീകുമാർ, ഡോണി വർഗ്ഗീസ്, കെ.സി തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ രാജേന്ദ്രൻ എം.എസ് ഹമീദ്കുട്ടി, ജിനോ ഡോണർ, സ്‌മിത രാംലാൽ വേണു എൻ സി , രതീഷ് കെ ദിവാകരൻ എന്നിവർ പ്രസംഗിച്ചു.