
എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കീച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രതിഭാസംഗമം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി അനൂപ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡൻ്റ് ആർ. ഹരി അധ്യക്ഷത വഹിച്ചു.
36 വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ്, മെമൻ്റോ ,സർട്ടിഫിക്കറ്റ് എന്നിവ മന്ത്രി വിതരണം ചെയ്തു.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയസോമൻ മുഖ്യപ്രഭാഷണം നടത്തി. വ്യവസായ രംഗത്ത് വിജയഗാഥകൾ തീർത്ത മുതിർന്ന അംഗം കെ.എസ് ചന്ദ്രമോഹൻ, സാഹിത്യ രംഗത്ത് സജീവ സാന്നിധ്യമായ വെട്ടത്ത് വസന്തകുമാർ, കരാട്ടെ മത്സരത്തിൽ ദേശീയ തലത്തിൽ പങ്കെടുത്ത മുഹമ്മദ് ആഷിക് എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. ആർ ജയകുമാർ, ഗ്രാമപഞ്ചായ അംഗങ്ങളായ എം.എഡ് ഹമീദ്കുട്ടി സൈബ താജുദീൻ, ലീല ഗോപാലൻ, എൻ. സി വേണു,
ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.വി ശിവദാസ് , കെ.പി മുകുന്ദൻ,സാജൻ എടമ്പാടം, കെ.ജെ തങ്കച്ചൻ ,സജി കരുണാകരൻ കെ.ബി ശ്രീജിത് ,റംലത്ത് നിയാസ് ,അഡ്വ. ടി.കെ അഭിറാം, കെ.എ നൗഷാദ്, മിനി സാബു, ബിനു പുത്തേത്തുമ്യാലിൽ ,
ബാങ്ക് സെക്രട്ടറി സുമി സുകുമാരൻ എന്നിവർ പ്രസംഗിച്ചു.