ആമ്പല്ലൂർ മീഡിയേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര മീഡിയേഷൻ ആക്ടിന്റെ പശ്ചാത്തലത്തിൽ, ,കേരളത്തിൽ ആദ്യമായി ,

അയൽപക്ക തലത്തിൽ ,പ്രൊഫഷണൽ മധ്യസ്ഥ സേവനം ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആമ്പല്ലൂർ പഞ്ചായത്തിൽ ആരംഭിക്കുന്ന ആമ്പല്ലൂർ മീഡിയേഷൻ സെന്ററിന്റെ ഉദ്ഘാടനം ബഹു ഹൈക്കോടതി ജസ്റ്റിസ്‌ വി എം ശ്യാംകുമാർ നിർവഹിച്ചു.

 

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്, ശ്രീനാരായണ ലോ കോളേജ്, പൂത്തോട്ട, ദി മീഡിയേഷൻ സൊസൈറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ് ആമ്പല്ലൂർ മീഡിയേഷൻ സെന്റർ. തർക്കങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതിനും അതുവഴി വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും ഉണ്ടാകാവുന്ന മാനസിക, സാമൂഹിക, വൈകാരിക ബുദ്ധിമുട്ടുകൾ, സാമ്പത്തിക ചെലവുകൾ എന്നിവ വർധിക്കുന്നതിനും മുമ്പ്, തർക്കങ്ങൾ പ്രൊഫഷണൽ മധ്യസ്ഥതയിലൂടെ നേരത്തേ പരിഹരിക്കുന്നതിന് ജനങ്ങൾക്ക് എളുപ്പത്തിൽ സമീപിക്കാവുന്ന ഒരു വേദി ഒരുക്കുകയാണ് സെന്ററിന്റെ ലക്ഷ്യം.

 

ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രഞ്ജിത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ആമ്പല്ലൂർ മീഡിയേഷൻ സെന്ററിന്റെ ലോഗോ പ്രകാശനം ചെയ്തു. പങ്കാളിത്ത സ്ഥാപനങ്ങൾ തമ്മിലുള്ള ധാരണാപത്രം (MoU) ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി ഔദ്യോഗികമായി കൈമാറി. ഈ സംരംഭത്തിനായി തയ്യാറാക്കിയ ജനകീയ ബോധവത്കരണ ലഘുലേഖ ശ്രീനാരായണ ലോ കോളേജ് മാനേജർ എ. ഡി. ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു.

 

ശ്രീനാരായണ ലോ കോളേജ്, പൂത്തോട്ട പ്രിൻസിപ്പൽ ഡോ. കെ. ആർ. രഘുനാഥൻ ആമുഖ പ്രഭാഷണം നടത്തി. ദി മീഡിയേഷൻ സൊസൈറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് സി. മുട്ടത്ത് പദ്ധതി വിശദീകരിച്ചു .

ഈ പദ്ധതിയുടെ പങ്കാളിയാകുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ സെന്ററിന്റെ ആമ്പല്ലൂർ മാതൃകയ്ക്കുള്ള ആശംസാ സന്ദേശം അഡ്വക്കേറ്റ് എം. കെ. അബ്ദുള്ള ചടങ്ങിൽ വായിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് ഷീല സത്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കർണ്ണകി രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. ആർ. ദിലീപ് കുമാർ, ബിനു പുത്തേത്ത്മ്യാലിൽ, മഞ്ജു കൃഷ്ണൻകുട്ടി, പഞ്ചായത്ത് മെമ്പർ കെ. ആർ. ശ്രീരാജ് എന്നിവർ സംസാരിച്ചു.ചടങ്ങിന് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. കെ. സുരേന്ദ്രൻ സ്വാഗതവും, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. എ. മുകുന്ദൻ നന്ദിയും പറഞ്ഞു.ഉദ്ഘാടകൻ ജസ്റ്റിസ് വി. എം. ശ്യാംകുമാറിന് ആമ്പല്ലൂർ പഞ്ചായത്തിന്റെ ആദരവ് പ്രസിഡന്റ് കെ. ജി. രഞ്ജിത്ത് നൽകി.