ഓപ്പൺ ഓഡിറ്റോറിയം ഉൽഘാടനം ചെയ്തു.

തൃപ്പൂണിത്തുറ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട സിവിൽ സപ്ലയസ്, രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് അനൂപ് ജേക്കബ് കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കന്ററി സ്കൂളിൽ കലോത്സവ വേദികൾ സന്ദർശിച്ചു. സ്കൂളിൽ പുതുതായി നിർമ്മിച്ച ഓപ്പൺ ഓഡിറ്റോറിയം ഉൽഘാടനം മന്ത്രി അഡ്വക്കേറ്റ് അനൂപ് ജേക്കബ് നിർവഹിച്ചു. ഉപജില്ല കലോത്സവ ലോഗോ രൂപകല്പന ചെയ്ത പുളിക്കമാലി സ്കൂളിലെ വിദ്യാർഥി ജിസാനിയ ജോബിയെ മെമെന്റോ നൽകി ആദരിച്ചു.അമ്പലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രഞ്ജിത്ത്,തൃപ്പൂണിത്തുറ എ ഇ ഒ ദുർഗ്ഗ മേനോൻ എം,സ്കൂൾ മാനേജർ അഡ്വക്കേറ്റ് ജോർജ് വർഗീസ്, മുളംത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബിനു പുത്തേത്തു മ്യാലിൽ, അമ്പലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീല ഗോപാലൻ, വാർഡ് മെമ്പർ ജിനോ ഡോൺർ,ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സിമി സേറ മാത്യൂസ്, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ പ്രസീത ഇ പി, സ്കൂൾ ഹെഡ്മിസ്ട്രെസ് റബീന ഏലിയാസ്,സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം കുര്യാക്കോസ് വി ജി, സ്കൂൾ PTA പ്രസിഡന്റ്‌ റംലത്ത് നിയാസ് എന്നിവർ പങ്കെടുത്തു.കലോത്സവം നാളെ സമാപിക്കും.