
*𖣘𖣘 𝐀𝐏𝐏𝐋𝐄 𝐕𝐈𝐒𝐈𝐎𝐍 𖣘𖣘*
*╰┈⫸̶𝙾𝙽𝙻𝙸𝙽𝙴 𝙽𝙴𝚆𝚂⫷┈┈╯*
╰11/11/2026╯
Reporter *:* shins
https://chat.whatsapp.com/JaGtOWoY4bOEcPloFp9nQC?s=cl&p=a&ilr=0&amv=1
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ share
കാഞ്ഞിരമറ്റം: കൊച്ചിയുടെ നെല്ലറയെന്ന് അറിയപ്പെടുന്ന അമ്പല്ലൂർ പഞ്ചായത്തിലെ തോട്ടറപുഞ്ച പാടശേഖരത്തിൽ മദ്യകുപ്പികളും പൊട്ടിയ കുപ്പിച്ചില്ലുകളും വ്യാപകമായി ഉപേക്ഷിച്ച നിലയിൽ. തോട്ടറപുഞ്ചയിലെ വിരിപ്പച്ചാൽ പാടശേഖരത്തിലാണ് സാമൂഹിക വിരുദ്ധർ ബിയർ കുപ്പികൾ വലിച്ചെറിഞ്ഞത്.
കൃഷിക്കായി പാടത്ത് ഉഴവിന് ടില്ലർ ഇറക്കിയപ്പോഴാണ് കുപ്പികൾ ശ്രദ്ധയിൽപ്പെട്ടത്. ടില്ലർ ഓടിച്ച കർഷകൻ പാടത്തുനിന്ന് പെറുക്കിക്കൂട്ടിയപ്പോൾ ഇരുപതിലേറെ ബിയർ കുപ്പികളാണ് ലഭിച്ചത്. ഇതിനുപുറമെ എറിഞ്ഞുടച്ച നിരവധി കുപ്പിച്ചില്ലുകൾ ഇപ്പോഴും പാടത്തെ മണ്ണിൽ പുതഞ്ഞുകിടപ്പുണ്ട്.
1200 ഏക്കറോളം വരുന്ന തോട്ടറപുഞ്ചയെ വീണ്ടും കൃഷിയോഗ്യമാക്കാൻ കൃഷിവകുപ്പും പഞ്ചായത്തും പാടശേഖര സമിതികളും രാപ്പകൽ കഠിനാധ്വാനം ചെയ്യുമ്പോഴാണ് സാമൂഹിക വിരുദ്ധരുടെ ഇത്തരം പ്രവൃത്തികൾ കർഷകർക്ക് തിരിച്ചടിയാകുന്നത്.
ഭൂരിഭാഗം പാടങ്ങളും തരിശായി കിടക്കുന്ന സാഹചര്യം മുതലെടുത്ത് രാത്രികാലങ്ങളിൽ ഇവിടെ മദ്യപാനികളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മണ്ണിൽ പുതഞ്ഞുകിടക്കുന്ന കുപ്പിച്ചില്ലുകൾ പാടത്ത് ഇറങ്ങി ജോലി ചെയ്യുന്ന കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.
പാടശേഖരത്തിൽ മദ്യകുപ്പികൾ വലിച്ചെറിയുന്നവർക്കെതിരെ പോലീസും എക്സൈസും കർശന നടപടി സ്വീകരിക്കണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും കർഷകരും പാടശേഖര സമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ share
*𒆜𖣘𖣘 𝐀𝐏𝐏𝐋𝐄 𝐕𝐈𝐒𝐈𝐎𝐍 𖣘𖣘𒆜*
*വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ*!!!
https://chat.whatsapp.com/Ecnywy8esHU1Q4ZfG0wnef?s=cl&p=a&ilr=0&amv=1
₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹
*Follow the APPLE VISION NEWS channel on WhatsApp:* https://whatsapp.com/channel/0029VaAmdFy8fewhD1hsIs2e
*⭕️സ്ത്രീകൾ വാട്സാപ്പ് ഗ്രൂപ്പിൽ join ചെയ്യാൻ*
(Admin മാത്രമേ നിങ്ങളുടെ നമ്പർ കാണുവാൻ സാധിക്കുക)
https://chat.whatsapp.com/Gn2Qq6Arhpg6pqseJj7ZNo
₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹
*ഫേസ്ബുക് പേജ് follow ചെയ്യാൻ മറക്കല്ലേ* 👇👇👇
https://www.facebook.com/APPLE-Vision-Online-News-107227708258684/
*Website:*
www.applevisionnews.in
__________________________
©®